സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുപത്തിനാലുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ന​ഗരസഭാ പരിധിയിൽ 13 പേർക്ക് കൂടി വൈറസ് ബാധയുണ്ടെന്ന സംശയവുമുണ്ട്. 

സ്വാഭാവികമായും കോവിഡ് മഹാമാരിക്കിടയിൽ ജീവിക്കുന്ന നമുക്ക് കൂടുതൽ ആശങ്കയുണ്ടാക്കുന്ന വിവരമാണിത്. എന്താണ് സിക്കാ വൈറസ്, എങ്ങനെ രോഗം വരാം, എങ്ങനെ പ്രതിരോധിക്കാം എന്ന് പരിശോധിക്കാം.