മഴയത്ത് മുഖാവരണത്തിന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധയുണ്ടാവുമെന്ന് ആരോഗ്യവകുപ്പ്. നനഞ്ഞ മുഖാവരണം ശരിയായ പ്രതിരോധം നൽകില്ലെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. 

മഴയത്ത് കുടപിടിച്ച് പുറത്തിറങ്ങിയാലും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചാലും തുണി കൊണ്ടുള്ള മുഖാവരണത്തിൽ ഈർപ്പമുണ്ടാകും. നനഞ്ഞ മുഖാവരണം ഏറെസമയം ഉപയോഗിച്ചാൽ അലർജി ഉൾപ്പെടെ ഉണ്ടാകും. 

മൂന്ന് പാളികളുള്ള മുഖാവണത്തിനുള്ളിൽ നോൺ വൂവൺ ഫാബ്രിക് ആണ് രണ്ടാമത്തെ പാളിയായി ഉപയോഗിക്കുന്നത്. ഇത് നനഞ്ഞാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടാകും.