കോവിഡ് വൈറസിന്റെ പൂര്‍വികര്‍ വവ്വാലുകളാണെന്നും ഇവയില്‍ നിന്ന് ചെറിയ ജനിതകമാറ്റങ്ങള്‍ സംഭവിച്ച ശേഷമാണ് മനുഷ്യനില്‍ എത്തിയതെന്നും ഗവേഷകര്‍. മനുഷ്യനിലെത്തുന്നതിനുംമുമ്പേ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള ശേഷി വൈറസ് കൈവരിച്ചിരുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. സാര്‍സ് കോവ്-2 വൈറസിന്റെ ആയിരക്കണക്കിന് ജനിതകഘടനകള്‍ ശാസ്ത്രജ്ഞര്‍ പരിശോധിച്ചിരുന്നു.