കോവിഡ് രോഗം ഭേദമായ ശേഷം മണം തിരിച്ചുകിട്ടിയെങ്കിലും ഗന്ധം കൃത്യമായി തിരിച്ചറിയാൻ കഴിയാത്ത യുവാവിന് പരിഹാരം നിർദ്ദേശിച്ച് അനന്തപുരി ആശുപത്രിയിലെ ഇ എൻ ടി സ്പെഷ്യലിസ്റ് ഡോ. പ്രതീഷ്.  മൂക്കിനുള്ളിൽ എൻഡോസ്കോപ്പി ചെയ്ത് മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തണം. ഒപ്പം ഭക്ഷണം, ഉറക്കം തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം. കോവിഡ് വന്നുപോയവരിൽ ആറുമാസംവരെ സങ്കീർണതകളുണ്ടാവാം. ചിട്ടയോടെയുള്ള ജീവിതശൈലി ഒരുപരിധിവരെ ഈ പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്നും ഡോക്ടർ പറയുന്നു.