ആവശ്യത്തില്‍ കൂടുതല്‍ വെള്ളം കുടിക്കാറുണ്ടോ? അപകടമാണ്

രോഗങ്ങളെ തടഞ്ഞുനിര്‍ത്തി ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് വെള്ളം കൂടിക്കുന്നത് വളരെ അത്യാവശ്യമാണ്.  എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നത് അപകടം ചെയ്യുമെന്ന്  വയാന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കായിക പഠനവിഭാഗം നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ നിര്‍ജ്ജലീകരണം ഉണ്ടാകുന്നതു പോലെ അമിതമായ വെള്ളം ശരീരത്തിലെത്തുന്നത് ഓവര്‍ ഹൈഡ്രേഷന്‍ എന്ന അവസ്ഥയ്ക്കു കാരണമാകുമെന്ന് ഈ പഠനം പറയുന്നു. ഇതു മരണത്തിനു വരെ കാരണമായേക്കാം. കായിക താരങ്ങളെയാണ് ഈ അവസ്ഥ കൂടുതല്‍ ബാധിക്കുന്നത്. വേനല്‍കാലത്തു നിര്‍ജ്ജലീകരണം തടയാനായി കായികതാരങ്ങള്‍ അമിതമായി വെള്ളം കുടിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത് എന്ന് ഗവേഷണം ചൂണ്ടിക്കാട്ടി. ഓവര്‍ഹൈഡ്രേഷന്‍ മൂലം  കായികതാരങ്ങള്‍ക്ക് അവരുടെ ജീവന്‍ തന്നെ നഷ്ടമായിട്ടുണ്ട് എന്നും പഠനം വ്യക്തമാക്കുന്നു. 

എക്‌സര്‍സൈസ് അസോസിയേറ്റഡ് ഹൈപോണോട്രിമിയ എന്ന അവസ്ഥയാണിത്. ഇതുമൂലം അമിതമായി വെള്ളം കുടിക്കുമ്പോള്‍ രക്തത്തിലെ ഉപ്പിന്റെനില സാധാരണയില്‍ നിന്ന് താഴുന്നു പോകുന്നു. ഇത് അപകടത്തിലേയ്ക്ക് നയിക്കും.  കായിക താരങ്ങളെയാണ് എക്‌സര്‍സൈസ് അസോസിയേറ്റഡ് ഹൈപോണോട്രിമിയ ബാധിക്കുന്നത്  എന്നു ഗവേഷണം കണ്ടെത്തി. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കിടയില്‍ അമിതമായി വെള്ളം കുടിച്ച ശേഷം കായിക പരിശീലനം നടത്തിയ ചില  താരങ്ങള്‍ക്ക് അവരുടെ ജീവന്‍ നഷ്ടമായ വിവരവും പഠനം ചൂണ്ടിക്കാണിക്കുന്നു. വയ്‌ന യൂണിവേഴ്‌സിറ്റിയിലെ വ്യായാമ- കായിക പഠന വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ തമാര ഹെവ് ബുള്‍ട്ടര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented