ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ? സൈസ് എങ്ങനെ തിരഞ്ഞെടുക്കും? എങ്ങനെ ഇതുവെക്കുകയും എടുക്കുകയും ചെയ്യും? അങ്ങനെ പലവിധ സംശയങ്ങളും ആശങ്കകളും ഉള്ളതുകൊണ്ട് മാത്രം മെന്‍സ്ട്രല്‍ കപ്പിനോട് നോ പറഞ്ഞു നില്‍ക്കുന്ന ഒരുപാട് സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ട്. 

മെന്‍സ്ട്രല്‍ കപ്പ് എങ്ങനെ തിരഞ്ഞെടുക്കണം, എങ്ങനെ ഉപയോഗിക്കണം, കപ്പിന്റെ ഉപയോഗം ശരീരത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ തുടങ്ങി മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം സംബന്ധിച്ച് പൊതുവായി കേള്‍ക്കുന്ന സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ വിന്നി വിജയന്‍.