വൃക്കരോഗങ്ങളുമായി നന്നായി ജീവിക്കുക’ എന്നാണ് ഇത്തവണത്തെ ലോക വൃക്കദിനത്തിലെ സന്ദേശം. ഗുരുതരരോഗങ്ങൾ സ്ഥിരീകരിക്കുന്നതോടെ പലർക്കും സാധാരണജീവിതം നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ജീവിതവും സന്തോഷവും തിരിച്ചുപിടിക്കാൻ അവരെ സഹായിക്കണമെന്നാണ് ഇതിന്റെ അർത്ഥം.

ശരീരത്തിലെ മാലിന്യം നീക്കുന്ന അരിപ്പകളാണ് വൃക്കകൾ. ശരീരസന്തുലിതാവസ്ഥ നിലനിർത്തുന്നതും ജലാംശം നിയന്ത്രിക്കുന്നതും വൃക്കകൾതന്നെ. എന്നാൽ, ജീവിതശൈലീരോഗങ്ങൾ വൃക്കകളെയും തകരാറിലാക്കുകയാണ്. വൃക്കരോ​ഗലക്ഷണങ്ങളെക്കുറിച്ചും വിവിധ പ്രായക്കാർ സ്വീകരിക്കേണ്ട കരുതലുകളും എന്തൊക്കെയെന്നു നോക്കാം.