കോവിഡ് രണ്ടാം തരം​ഗം നമ്മെ ആകെ ഉലച്ചിരിക്കുകയാണ്. പ്രതിരോധത്തിന് ആവുന്നതെല്ലാം നമ്മൾ ഓരോരുത്തരും ചെയ്യുന്നുണ്ട്. കോവിഡ് ബാധിക്കുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി ഇന്ന് കാണപ്പെടുന്നത് ഓക്സിജന്റെ അളവ് കുറയുന്നതാണ്. അതുകൊണ്ട് ശരീരത്തിൽ ഓക്സിജന്റെ അളവുകുറയുന്നുണ്ടോ എന്നറിയേണ്ടത് അനിവാര്യമാണ്. അതിന് നമ്മളെ സഹായിക്കുന്ന ഉപകരണമാണ് പൾസ് ഓക്സി മീറ്റർ. ഓക്സി മീറ്റർ എങ്ങനെ ഉപയോ​ഗിക്കാം എന്ന് നോക്കാം.