പനിയെ പേടിക്കാത്ത കുടില്‍പ്പാറ ചോലനായ്ക്ക കോളനി

പനിപ്പേടിയിലാണ് മരുതോങ്കര പഞ്ചായത്തും പശുക്കടവും. ഇതുവരെ നൂറിലേറെ പേര്‍ക്ക് ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സമാനലക്ഷണങ്ങളുമായി നിരവധി പേര്‍ ചികിത്സയിലുമാണ്. എന്നാല്‍ ഒരാള്‍ക്ക് പോലും പനി പിടിക്കാത്ത ഒരു പ്രദേശമുണ്ടിവിടെ. കുടില്‍പ്പാറ ചോലനായ്ക്ക കോളനി. 25 വീടുകളിലായി 31 ആദിവാസി കുടുംബങ്ങളുണ്ടിവിടെ. ആകെ 155 പേര്‍. കോളനിയെ വൃത്തിയായി സൂക്ഷിക്കുന്നതുകൊണ്ടുതന്നെ ഡെങ്കിപ്പനി ഈ പ്രദേശത്തെ ബാധിച്ചിട്ടുമില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented