കോട്ടയം: കോവിഡ് പ്രാരംഭകാലത്തെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും മടങ്ങിവരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആൾക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൂടുതൽ കർശന നടപടി വേണ്ടിവരും എന്ന കണക്കുകൂട്ടലിലാണിത്. ആദ്യഘട്ടത്തിൽ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.