കോവിഡിന്റെ ആദ്യ തരംഗത്തില്‍ ഉണ്ടായ ലക്ഷണങ്ങളല്ല രണ്ടാം തരംഗത്തില്‍. രണ്ടാം തരംഗം ഏറ്റവുമധികം ബാധിക്കുന്നത് 25നും 50നും വയസിനിടയിൽ പ്രായമുള്ളവരെയാണ്. 

ചുമ, പനി, തൊണ്ടവേദന, രുചിയില്ലായ്മ, മണം നഷ്ടമാകല്‍ എന്നിവയൊക്കെയായിരുന്നു സാധാരണ ലക്ഷണങ്ങള്‍. പക്ഷേ രണ്ടാം തരംഗത്തിലേക്ക് വന്നപ്പോള്‍ വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിവയായി ലക്ഷണങ്ങള്‍. ഡോ. ഡാനിഷ് സലീം പറയുന്നു.