മറ്റു വൈറസുകള്‍ പോലെ തന്നെ കൊറോണ വൈറസും വൃക്കകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് നെഫ്രോളജിസ്റ്റ് ഡോ. ശബരീനാഥ്.  വൃക്കരോഗങ്ങള്‍ ഇല്ലാത്ത വ്യക്തിക്ക് കോവിഡ് വന്നാല്‍ അയാളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ഈ വൈറസ് സാരമായി ബാധിക്കുമെന്നും ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടറായ ശബരീനാഥ് പറഞ്ഞു. 

ഈ സാഹചര്യത്തില്‍ നേരത്തേ വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് ബാധിക്കുന്നത് സാരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. വൃക്ക രോഗമുള്ളവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, വൃക്ക മാറ്റിവെച്ചവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് ഡോ. ശബരീനാഥ്.