ലോകആരോഗ്യ ദിനത്തിൽ ഉറക്കത്തിന്റെ പ്രസക്തിയെക്കുറിച്ച് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ പൂജ മഖിജ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ആരോഗ്യകരമായിരിക്കുന്നതിൽ ഭക്ഷണത്തോളം പ്രധാനം ഉറക്കത്തിനുമുണ്ട്. മഗ്നീഷ്യവും ഗ്ലൈസിനും ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ രാത്രിയിൽ നല്ല ഉറക്കം ലഭിക്കുമെന്ന് പറയുകയാണ് പൂജ മഖിജ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പൂജ മഖിജ ഇക്കാര്യങ്ങൾ പങ്കുവെക്കുന്നത്.
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഓർമക്കുറവ്, ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ, കാൻസർ, അൾഷൈമേഴ്സ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും മതിയായ ഉറക്കം കൂടിയേ തീരൂ എന്നു പറയുന്നു പൂജ. ഗ്ലൈസിനും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണത്തെക്കുറിച്ചും പൂജ പറയുന്നുണ്ട്.
ബീൻസ്, ചീര, കാബേജ്, പഴങ്ങൾ, കിവി, ചിക്കൻ, മീൻ മുട്ട തുടങ്ങിയവയിൽ ഗ്ലൈസിൻ അടങ്ങിയിട്ടുണ്ട്. മത്തങ്ങാക്കുരു, ആൽമണ്ട്, പീനട്ട്, കാഷ്യൂ നട്ട്, സോയാ മിൽക്ക്, ബീൻസ് തുടങ്ങിയവയിൽ ധാരാളം മഗ്നീഷ്യവും അടങ്ങിയിട്ടുണ്ടെന്ന് പൂജ പറയുന്നു.