കോവിഡ് കാലത്തെ മുലയൂട്ടലിനെ സംബന്ധിച്ച് നിരവധി ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാമോ, വാക്‌സിൻ എടുത്ത ഉടനെ മുലയൂട്ടുന്നതിൽ പ്രശ്‌നമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പലർക്കും സംശയങ്ങളുണ്ടാകാം. 

ഈ ആശങ്കകളുടെ സാധുതയെക്കുറിച്ചും മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും ആസ്റ്റർ മെഡിസിറ്റിയിലെ സീനിയർ കൺസൾട്ടന്റ്  നിയോനേറ്റോളജിസ്റ്റ് ഡോ. ജോസ് പോൾ സംസാരിക്കുന്നു.