രാക്ഷസനെ അറ്റാക്ക് ചെയ്യാം, ഹൃദയാരോഗ്യം വര്‍ധിപ്പിക്കാം

ലോക ഹൃദയ ദിനത്തില്‍ ക്ലബ് എഫ്എം 104.8 കോഴിക്കോട് ബീച്ചില്‍ അറ്റാക്ക് ഹാര്‍ട്ട് അറ്റാക്ക് പരിപാടി സംഘടിപ്പിച്ചു. കൂറ്റന്‍ രാക്ഷസ പ്രതിമയെ പെയിന്റ് ബോള്‍ ഉപയോഗിച്ച് അറ്റാക്ക് ചെയ്യുന്നതാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. കലാകാരനായ ഡാവിഞ്ചി സുരേഷാണ് മുപ്പത് അടി ഉരമുള്ള കൂറ്റന്‍ രാക്ഷസപ്രതിമ നിര്‍മിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം ഉണ്ടാക്കാനായാണ് മാതൃഭൂമി ക്ലബ് എഫ്എം ഇത്തരത്തിലൊരു പരിപാടിയുമായി മുന്നിട്ടിറങ്ങിയത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ലഘുവ്യായാമ ടാസ്‌കുകളും നൂറ് മീറ്റര്‍ ഓട്ടവും ഉണ്ടായിരുന്നു. ടാസ്‌ക് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കായിരുന്നു കൂറ്റന്‍ രാക്ഷസനെ പെയിന്റ് ബോള്‍ ചെയ്യാനുള്ള അവസരം ലഭിച്ചത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented