പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദിയിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം.
ആര്‍ക്കും സാമ്പത്തിക ബാധ്യത ഉണ്ടാവാത്ത രീതിയിലായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക എന്നും 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് പിന്നീടായിരിക്കും തീരുമാനം എടുക്കുക. കൊറോണ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകുന്നതോടെ വാക്‌സിന്‍ കരസ്ഥമാക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നാകും സൗദി അറേബ്യ.