കുവൈത്തിലെ പ്രമുഖ ഷുവൈഖ് വ്യവസായശാലയില്‍ വന്‍ തീപിടിത്തം. ആയിരക്കണക്കിന് ദിനാറിന്റെ ഭക്ഷ്യവസ്തുക്കള്‍ കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

സമീപ ഗവര്‍ണറേറ്റുകളിലെ അഗ്നിശമന സേനകളുടെ സംയുക്ത ഇടപെടലിനെ തുടര്‍ന്ന് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.