ഇന്‍ഷുറന്‍സ് സേവനങ്ങളില്‍ പ്രളയ ബാധിതര്‍ക്ക് ഇളവുമായി എല്‍ഐസി

ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കുള്ള നിബന്ധനകളില്‍ പ്രളയ ബാധിതര്‍ക്ക് ഇളവ് നല്‍കി എല്‍ഐസി. ക്ലെയിം ലഭിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ദുരന്ത ബാധിതരായി സര്‍ക്കാര്‍ പട്ടികയില്‍ പേരുണ്ടായാല്‍ മാത്രം മതിയാകും. പ്രളയം കണക്കിലെടുത്ത് ഇന്‍ഷുറന്‍സ് വാരം ഇത്തവണ സേവന വാരമായാണ് എല്‍ഐസി ആചരിക്കുന്നത്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി എല്ലാ ഓഫീസുകളിലും പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന് എല്‍ഐസി അറിയിച്ചു. സംസ്ഥാനത്ത് ഓഗസ്റ്റില്‍ പ്രീമിയം മുടങ്ങിയവരില്‍ നിന്ന് പിഴപ്പലിശ ഈടാക്കില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented