പ്രളയം കൊണ്ടും പഠിച്ചില്ല; ഭാരതപ്പുഴയില്‍ നിന്ന് വാരിയത് 300 ലോഡ് മണല്‍

മലപ്പുറത്ത് പ്രളയജലമിറങ്ങി പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ മണല്‍ക്കൊള്ള വ്യാപകമാകുന്നു. പ്രളയത്തില്‍ ഭാരതപ്പുഴയിലെത്തിയ മണല്‍ നിക്ഷേപം എത്രയും വേഗം വിറ്റ് കാശാക്കാനുള്ള ശ്രമത്തിലാണ് മണല്‍ മാഫിയ. തിരുനാവായ, തൃപ്പിലങ്ങോട് പഞ്ചായത്തുകളില്‍ മാത്രം മണല്‍ മാഫിയ കടത്താനായി കൂട്ടിയ മുന്നൂറിലധികം ലോഡ് മണലാണ് പിടിച്ചെടുത്തത്. മണല്‍വാരി തോണികളില്‍ നിറച്ച് പിന്നീട് ചാക്കുകളിലാക്കും. പുഴവക്കത്ത് കൂട്ടിയിടുന്ന മണല്‍ രാത്രിയിലാണ് കടത്തുന്നത്. മണല്‍ വാരല്‍ തടയാന്‍ രാത്രിയിലും പുഴയുടെ തീരത്ത് കാവല്‍ നില്‍ക്കാനാണ് പോലീസിന്റെ തീരുമാനം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented