അതിമനോഹര വാസ്തുശില്‍പം. അലങ്കാരപ്പണികള്‍ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. കണ്ണിന് കുളിര്‍മ്മ പകര്‍ന്ന് വെളിച്ചത്തിന്റെ വിന്യാസം 
ദുബായിയുടെ പെരുന്നാള്‍ സമ്മാനമായി ഒരു പുതിയ പള്ളി. കോവിഡ് നിയന്ത്രണ സമയത്ത് നിര്‍മ്മിച്ച പള്ളി വിശ്വാസികള്‍ക്കായി തുറന്നു. മുഹൈസിനയിലാണ് ഈ മനോഹര മസ്ജിദ്. ലോക്ഡൗണ്‍ കാലത്തിന്റെ സൃഷ്ടി കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ് വൈകുന്നേരങ്ങളില്‍