കുട്ടികള്‍ക്ക് ഉമിനീര്‍ വഴി കോവിഡ് പരിശോധനയ്ക്ക് അനുമതി നല്‍കി ദുബായ്. 

മൂന്നുവയസ്സുമുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളില്‍ ഉമിനീരുപയോഗിച്ച് കോവിഡ് പരിശോധന നടത്തും. ദുബായ് ഹെല്‍ത്ത് അതോറിറ്റി ഇതിന് അനുമതി നല്‍കി.

കോവിഡ് പരിശോധനനിരക്കായ 150 ദിര്‍ഹം തന്നെയാണ് ഉമിനീര്‍ വഴിയുള്ള പരിശോധനയ്ക്കും ഈടാക്കുക. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകും.

യു.എ.ഇ യില്‍ പ്രതിദിനം ഒരു ലക്ഷത്തോളം പേരിലാണ് കോവിഡ് പരിശോധന നടത്തുന്നത്.