ഭക്ഷണവൈവിധ്യം കൊണ്ട് പേരെടുത്ത മധുരയിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നാണ് കാമരാജ സാലൈ. തിരക്കിലും ചൂടിലും വലഞ്ഞുപോയാല്‍ മധുരൈക്കാര്‍ നേരെ പോവുക ജിഗര്‍തണ്ട വാങ്ങാനാണ്. ശരീരം തണുപ്പിക്കാന്‍ ബെസ്റ്റാണ് ജിഗര്‍തണ്ട എന്ന പാനീയം. മധുരൈയില്‍ വൈകുന്നരേങ്ങളില്‍ മാത്രം സജീവമാകുന്ന ചില ഭക്ഷണവില്‍പനശാലകളുണ്ട്. അപ്പോള്‍ മാത്രം ലഭിക്കുന്ന ചില വിഭവങ്ങളും. വെള്ളയപ്പവും പരുത്തിപ്പാലുമൊക്കെ ഇവയില്‍ ചിലത് മാത്രം. Foodഗഡി 05