ചെട്ടിനാട് വിശേഷങ്ങളുടെ രണ്ടാം ദിനം കരകൗശല വിസ്മയങ്ങള്‍ കാണാനാണ് ഫുഡ്ഗഡി യാത്ര തിരിച്ചത്. ദ്രാവിഡ വാസ്തു ശൈലിയിലാണ് ചെട്ടിനാട് ക്ഷേത്രങ്ങളും പണിതിരിക്കുന്നത്. നിരവധി ചോളക്ഷേത്രങ്ങളും ചെട്ടിനാട്ടില്‍ ധാരാളം. കാരക്കുടിക്ക് അടുത്താണ് ഏറെ പ്രശസ്തമായ പിള്ളയാര്‍പെട്ടി ക്ഷേത്രം. ഗുഹയ്ക്കുള്ളില്‍ പാറയില്‍ കൊത്തി വെച്ച ആറടി ഉയരമുള്ള വിഗ്രഹമാണ് ഇവിടെ.
ചെട്ടിനാട് ശില്‍പഭംഗി പോലെ മനോഹരമാണ് ചെട്ടിനാട് ടൈലുകള്‍. ആത്താന്‍കുടിയിലെ ഹാന്‍ഡ്‌മെയ്ഡ് ടൈലുകളാണ് ഏറെ പ്രശസ്തം. പൂര്‍ണമായി മനുഷ്യാധ്വാനത്തില്‍ നിര്‍മ്മിക്കുന്ന ചില്ലോടുകളാണ് ആത്താന്‍കുടി ടൈലുകള്‍. കാരക്കുടി ആന്റിക് വസ്തുക്കള്‍ക്കും കണ്ടാങ്കി സാരികള്‍ക്കും ആവശ്യക്കാരേറെ