ലോകം ഇന്ന് ഏറ്റവും അധികം നേരിടുന്ന ഭീക്ഷണികളിൽ ഒന്നാണ് പട്ടിണിയും വിശപ്പും. വിശപ്പിനെതിരെയുള്ള പോരാട്ടത്തിനാണ് ഇത്തവണത്തെ സമാധാന നൊബേൽ. ലോകാരോഗ്യ സംഘടനയുടെ ഭാഗമായുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിനിന്.

' വിശപ്പിനെതിരെ പോരാടിയതിന്, സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാന പുനസ്ഥാപനത്തിനായി ശ്രമിച്ചതിന്, വിശപ്പ് ഒരു ആയുധമാക്കി അരങ്ങേറാനിരുന്ന യുദ്ധങ്ങളെ തടഞ്ഞതിന്.' വേൾഡ് ഫുഡ് പ്രോഗാം സമാധാന സമ്മാനത്തിന് അർഹമായത് ഇക്കാരണങ്ങളാലാണ്.

ലോകത്തെമ്പാടുമായി 88 രാജ്യങ്ങളിലെ 97 മില്യൺ ആളുകൾക്ക് പലരീതിയിലുള്ള സഹായങ്ങളുമായി പട്ടിണിയോട് സന്ധിയില്ലാ സമരത്തിലാണ് വേൾഡ് ഫുഡ് പ്രോഗ്രാം. 1961 ലാണ് വേൾഡ് ഫുഡ് പ്രോഗ്രാം ആരംഭിക്കുന്നത്. റോമിലാണ് ഇതിന്റെ ആസ്ഥാനം. ലോകത്തിന്റെ പട്ടിണിമാറ്റുക എന്ന ലക്ഷ്യം മാത്രമല്ല, അതുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾ, രാഷ്ട്രീയ പോരാട്ടങ്ങൾ, യുദ്ധങ്ങൾ എന്നിവയ്ക്കെതിരെയും വേൾഡ് ഫുഡ് പ്രോഗ്രാം പ്രവർത്തിക്കുന്നുണ്ട്. 2030 തോടെ ലോകത്തുനിന്ന് വിശപ്പിനെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ് ഇപ്പോൾ ഈ സംഘടന.

Content Highlights: World Food Programme Nobel prize