ഇന്ന് ലോക ഭക്ഷ്യദിനം. വളരുക, പോഷിപ്പിക്കുക, സുസ്ഥിരതയോടെ ഒരുമിച്ച് മുന്നേറുക എന്നതാണ് ഇത്തവണത്തെ ലോക ഭക്ഷ്യദിന സന്ദേശം. ഐക്യരാഷ്ട്രസഭയുടെ പോഷക സംഘടനയായ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. സംഘടന രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികം കൂടിയാണ് ഇത്തവണ. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് തയ്യാറാക്കിയ വീഡിയോ കാണാം.