ചായക്കോപ്പയിലെ അഗ്നിപര്‍വതം

കോഴിക്കോട്ടെ ആദാമിന്റെ ചായക്കടയിലെത്തി ഒരു വോള്‍ക്കാനിക് ചായ ഓര്‍ഡര്‍ ചെയ്താല്‍, ആദ്യമൊരു മണ്‍ചട്ടിയാണ് നിങ്ങളുടെ മുന്നിലെത്തുക. മൂന്ന് നാല് മണിക്കൂര്‍ കനലില്‍ ചുട്ടെടുത്ത ഒരു മണ്‍ചട്ടി. അതില്‍ നിങ്ങളുടെ കണ്‍മുന്നില്‍, 10- 15 സെക്കന്റിനുള്ളില്‍ വോള്‍ക്കാനോപോലെ ചായ പതഞ്ഞു പൊന്തും. മണ്‍ചട്ടിയില്‍ 'വെന്ത' ഈ ചായയുടെ മണം നിങ്ങളെ മത്ത് പിടിപ്പിക്കും. അതിന്റെ രുചി നിങ്ങളെ വീണ്ടും ഇവിടേക്ക് വരുത്തും. ചൂടോടെ അടിച്ച്, മേശപ്പുറത്ത് കിട്ടുന്ന ആവി പറക്കുന്ന ചായയേക്കാള്‍ രുചിയിലും ഗുണത്തിലും കേമനാണ് വോള്‍ക്കാനിക് ചായ. തന്തൂരി കോണ്‍സെപ്റ്റില്‍ ഉണ്ടാക്കുന്ന ഈ ചായ കൂടുതല്‍ പ്യൂരിഫൈഡ് ആണ്. മണ്‍പാത്രങ്ങളില്‍ വേവിക്കുന്ന വിഭവങ്ങള്‍ക്കുള്ള ആ വേറിട്ട രുചി വോള്‍ക്കാനിക് ചായയ്ക്കുമുണ്ട്. ഗള്‍ഫില്‍ ആദ്യമായി വോള്‍ക്കാനിക് ചായ അവതരപ്പിച്ചതും ആദാമിന്റെ ചായക്കടയിലാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented