കോവിഡ് കാലത്ത് പുതിയ ഒരു വിഭവം കളം പിടിക്കുകയാണ് തമിഴ്‌നാട്ടിലെ മധുരയില്‍. മാസ്‌ക് പൊറോട്ട. സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് മാസ്‌ക് പൊറോട്ട. പൊറോട്ടയോടുള്ള സ്നേഹം കോവിഡ് ബോധവത്കരണത്തിനായി ഉപയോഗിച്ചത് തമിഴ്നാട്ടിലെ ടെമ്പിള്‍ സിറ്റി ഹോട്ടലാണ്‌. കൊറോണ ബോധവത്കരണം ലക്ഷ്യമിട്ട് തുടങ്ങിയതാണ് ഈ മാസ്‌ക് പൊറോട്ടകള്‍. ഹോട്ടല്‍ നടത്തുന്ന കെ.എല്‍. കുമാറാണ് മാസ്‌ക്‌ രൂപത്തിലുള്ള 'കോവിഡ് പൊറോട്ട'യുടെ പിന്നില്‍.