കൊച്ചിയിലെ കുമ്പളത്ത് ഒരു സ്വര്‍ഗമുണ്ട്. നല്ല പുട്ടും ചിക്കനും ബീഫുമെല്ലാം കിട്ടുന്ന ഒരു സ്വര്‍ഗം.

ഭക്ഷണം മാത്രമല്ല മനോഹരമായ അന്തരീക്ഷം സ്വര്‍ഗം ബാക്ക് വാട്ടര്‍ റെസ്റ്റോറന്റിനെ വേറിട്ട് നിര്‍ത്തുന്നു. ഒരുമിച്ച് പഠിച്ച ആറ് കൂട്ടുകാരാണ് സ്വര്‍ഗത്തിന്റെ നായകര്‍.

ഭക്ഷണം കഴിച്ച് കുടുംബവും കൂട്ടുകാരുമൊത്ത് സൊറപറഞ്ഞിരിക്കാന്‍ പറ്റിയ ഒരിടത്തെ കുറിച്ച് ആലോചിച്ചാണ് സ്വര്‍ഗം റസ്‌റ്റോറന്റെന്ന ആശയത്തിലേക്കെത്തിയതെന്ന് ഇവര്‍ പറയുന്നു