തലസ്ഥാന നഗരിയില്‍ രാമശ്ശേരി ഇഡ്ഡലിമേള ഒരുക്കി കെ.ടി.ഡി.സി

ഇഡ്ഡലികളില്‍ കേമനായ രാമശ്ശേരി ഇഡ്ഡലിയുടെ രുചി തലസ്ഥാനവാസികള്‍ക്കായി ഒരുക്കി കെ.ടി.ഡി.സി. മാസ്‌ക്കറ്റ് ഹോട്ടലിലെ സായാഹ്ന റസ്റ്റോറന്റിലാണ് രാമശ്ശേരി ഇഡ്ഡലി മേള ഒരുക്കിയിരിക്കുന്നത്. എട്ടാം തീയതി വരെയാണ് മേള ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി 10 മണി വരെയാണ് മേളയുടെ സമയം. പാലക്കാട് രാമശ്ശേരി ഇഡ്ഡലിയോടൊപ്പം കാഞ്ചീപുരം ഇഡ്ഡലി, സായാഹ്ന ഫില്‍റ്റര്‍ കോഫി, വിവിധ തരം മില്‍ക്ക് ഷേക്കുകള്‍, ഐസ്‌ക്രീമുകള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്. ഇഡ്ഡലി ഫെസ്റ്റിവലില്‍ പാര്‍സല്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented