മൂപ്പിലാൻസ് കിച്ചൺ ! തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡ് വഴി പോകുമ്പോൾ റോഡരികിൽ ഇങ്ങനെയൊരു ബോർഡ് കാണാം. എപ്പോഴും നല്ല തിരക്കനുഭവപ്പെടുന്ന ഇവിടത്തെ താരം പഴങ്കഞ്ഞിയാണ്.

അഞ്ച് വർഷം മുമ്പാണ് വിജയകുമാരി ഈ പഴങ്കഞ്ഞിക്കട തുടങ്ങിയത്. രാവിലെ പതിനൊന്നുമുതൽ വൈകീട്ട് നാലുവരെയാണ് പ്രവർത്തനസമയം. മകനാണ് കടയ്ക്ക് ഇങ്ങനെയൊരു പേരിട്ടതെന്ന് വിജയകുമാരി പറഞ്ഞു. നിരവധി പേരാണ് ദിവസവും പഴങ്കഞ്ഞിയുടെ രുചി തേടി ഇവിടെയെത്തുന്നത്.