ടേസ്റ്റില്‍ ട്വിസ്റ്റ് നിറച്ച് മാതൃഭൂമി ടേസ്റ്റി ടെയില്‍സ്

രുചിയില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണ് മിക്ക ആളുകളും. അത്തരത്തില്‍ ടേസ്റ്റില്‍ ട്വിസ്റ്റ് നിറച്ചൊരു കാഴ്ച്ചയാണ് മാതൃഭൂമി ടേസ്റ്റി ടെയില്‍സ് ഒരുക്കുന്നത്. പാചകത്തില്‍ മികവു തെളിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരുക്കുന്ന മത്സരത്തിന്റെ മേഖലാതല മത്സരങ്ങള്‍ക്ക് തുടക്കമായി. കോഴിക്കോട്ടുള്ള മഹിളാ മാളിലാണ് കണ്ണുനിറയെ രുചിക്കാഴ്ച്ചകളൊരുക്കി പാചകപ്രേമികള്‍ അണിനിരന്നത്. പതിനഞ്ചു പരെയാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കുക.  50,000 രൂപയാണ് ഒന്നാം സമ്മാനം, രണ്ടുംമൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 30,000 രൂപയും 20,000 രൂപയും ലഭിക്കും. പ്രീമിയര്‍ കുക്ക് വെയര്‍ ആന്‍ഡ് അപ്ലൈന്‍സസ് ആണ് മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. മഹിളാമാള്‍ ആണ് വെന്യൂ പാര്‍ട്‌നര്‍. ഹെല്‍ത്ത് പാര്‍ട്‌നര്‍ ഗോള്‍ഡ് വിന്നറും ഇന്ത്യന്‍ ഓയില്‍, എന്‍.എ.എസ്, കായം എന്നിവര്‍ കോസ്‌പോണ്‍സര്‍മാരുമാണ്. ഇന്ത്യന്‍ ബാങ്കാണ് ബാങ്കിങ് പാര്‍ട്‌നര്‍, മദേഴ്‌സ് വെജ് പ്ലാസയാണ് അസോസിയേറ്റ് സ്‌പോണ്‍സര്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented