രുചിയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ആലപ്പുഴയില്‍ കൊങ്കിണി ഭക്ഷ്യമേള

ആലപ്പുഴ: പാരമ്പര്യത്തനിമ ചോരാതെ രുചിയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ആലപ്പുഴയില്‍ കൊങ്കിണി ഭക്ഷ്യമേള. ചേമ്പിലവട മുതല്‍, ചീരദോശവരെ രുചി ചേരുംപടി ചേര്‍ത്തു. കൃത്രിമ രുചിക്കൂട്ടുകളെ പുറത്തു നിര്‍ത്തി പാരമ്പര്യത്തിന്റെ പാചകപ്പുരയിലാണ് ഒക്കെയും വെന്തെടുത്തത്. ചീര ദോശയും ചേമ്പില ദോശയും ഉലുവയും ചെറുപയറും മുളപ്പിച്ചെടുത്ത് തയാറാക്കിയ ദോശയുമെല്ലാം തല്‍സമയം ചുട്ടെടുത്തു നല്‍കി. പാര്‍ലമെന്റ് അംഗം എ എം ആരിഫും മേളയുടെ സ്വാദുതേടിയെത്തി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented