പരമ്പരാ​ഗതമായി കൈമാറിക്കിട്ടിയ കുലത്തൊഴിലായ മുറുക്ക് നിർമാണം കുടിൽവ്യവസായമാക്കി മാറ്റിയ കഥയാണ് പാലക്കാട് കരിപ്പോട് ​ഗ്രാമത്തിന് പറയാനുള്ളത്. സ്ത്രീകളാണ് വീടുകളിൽ മുറുക്ക് ചുരുട്ടുന്നത്. പുരുഷന്മാർ എണ്ണയിൽ ചുട്ടെടുക്കും. പ്രത്യേക കൈവഴക്കം തന്നെ വേണം മുറുക്കുണ്ടാക്കാൻ.

യന്ത്രസഹായമില്ലാതെയുണ്ടാക്കുന്നവ കൈമുറുക്കെന്നാണ് അറിയപ്പെടുന്നത്. ലോക്ഡൗൺ എല്ലാവരുടേയും പോലെ ഇവരുടേയും വരുമാനത്തെ ബാധിച്ചു. നേരത്തെ നാലായിരം മുറുക്കുവരെ ഒരുദിവസം ഉത്പ്പാദിച്ചിരുന്നത് ഇപ്പോൾ ആയിരത്തിൽ താഴെയെത്തി. എണ്ണവില ഉയരുന്നതും ചിലവ് കൂടുന്നതിന് കാരണമാകുന്നു.