ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന ചക്കക്കുരുവിനെ വി.ഐ.പിയാക്കി മാറ്റിയിരിക്കുകയാണ് വയനാട്ടിലെ ഒരു കൂട്ടം സ്ത്രീകള്‍. ചക്കക്കുരുവിലൂടെ  രുചികരമായ പായസം  മിക്‌സ് ഇറക്കി ഈ ഓണക്കാലത്ത് വയനാടന്‍ രുചിക്കൂട്ടൊരുക്കുന്നു.ഒപ്പം വലിച്ചെറിയുന്ന ചക്കക്കുരുവിന് കിലോ 25 രൂപ നിരക്കില്‍ ഇവര്‍ വാങ്ങിക്കാനും തയ്യാര്‍. വയനാട് നടവയലിനടുത്താണ് കേരളത്തിലെ  ആദ്യ ചക്കക്കുരു ക്രഷ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.