പാലക്കാടന്‍ പെരുമ ലോകം മുഴുവനെത്തിച്ച രാമശ്ശേരി ഇഡ്ഡലി ഉള്‍പ്പെടെ ഇഡ്ഡലികളുടെ രുചിഭേദങ്ങള്‍ മതിയാവോളം ആസ്വദിക്കാന്‍ തിരുവനന്തപുരം നിവാസികള്‍ക്ക് അവസരമൊരുക്കി കെ.ടി.ഡി.സി. ഒക്ടോബര്‍ 23 മുതല്‍ 27 വരെ കെ.ടി.ഡി.സിയുടെ മാസ്‌കറ്റ് ഹോട്ടലിലെ സായാഹ്ന ഗാര്‍ഡന്‍ റെസ്‌റ്റോറന്റില്‍ ഒരുക്കുന്ന ഇഡ്ഡലി മേളയിലാണ് രാമശ്ശേരി ഇഡ്ഡലിയുമെത്തുന്നത്. വൈകുന്നേരം മൂന്നുമുതല്‍ രാത്രി ഒമ്പത് വരെയാണ് മേളയുടെ സമയം. കോവിഡ് കാലമായതിനാല്‍ ഇരുന്ന് കഴിക്കാന്‍ സൗകര്യങ്ങളില്ല. എന്നാല്‍ സ്വിഗ്ഗി, സൊമാറ്റോ എന്നിവ വഴി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനും പാഴ്‌സലായി വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്.