കുലുക്കി സര്‍ബത്ത്, ഫുല്‍ജാര്‍ സോഡ എന്നിവയ്ക്ക് ശേഷം ഭക്ഷണപ്രിയര്‍ക്ക് മറ്റൊരു കിടിലോസ്‌കി ഐറ്റം പരിചയപ്പെടുത്തുകയാണ് നമ്മടെ സ്വന്തം തിരുവനന്തപുരം. പേര് ഹള്‍ക്ക് ബോഞ്ചി. പേര് കേട്ട് ഞെട്ടാന്‍ വരട്ടെ. സംഗതി തനിനാടന്‍. നെല്ലിക്ക, പുതിന, ഇഞ്ചി, ഉപ്പ്, കാന്താരിമുളക്, ഗ്ലൂക്കോസ്, പഞ്ചസാര, വെള്ളം എന്നിങ്ങനെ 9 ചേരുവകള്‍ ചേര്‍ത്താണ് ഹള്‍ക്ക് ബോഞ്ചി തയ്യാറാക്കുന്നത്. വെറും 25 രൂപയാണ് 600 മില്ലി ഗ്ലാസ് ജ്യൂസിന് വില