കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള സദ്യയിലെ ഒരു വിഭവമാണ് ഓലന്‍. അധികം രുചിരസങ്ങളില്ലാത്ത, എന്നാല്‍ ഏറെ രുചികരമായ ഈ വിഭവം സദ്യയ്ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. പയറും മത്തനും കുമ്പളവുമൊക്കെ ചേര്‍ത്ത് വളരെ ഈസിയായി തയ്യാറാക്കാവുന്നതാണ് ഓലന്‍.