മിക്ക വീടുകളിലും സുലഭമായുണ്ടാവുന്ന പഴങ്ങളിലൊന്നാണ് വാഴപ്പഴം. പഴം കഴിക്കുന്നതിനും ചില രീതികളുണ്ടെന്നു പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ. വേനൽക്കാലത്ത് ശരിയാംവണ്ണം പഴം കഴിക്കേണ്ട അഞ്ചു രീതികൾ പങ്കുവെക്കുകയാണ് റുജുത. 

രാവിലെ പഴം കഴിക്കുന്നതുവഴി മൈ​ഗ്രെയ്നും അസിഡിറ്റിയും കാലുകളുടെ കടച്ചിലും അകറ്റാമെന്നു പറയുന്നു റുജുത. ഇടനേരത്ത് കഴിക്കുന്നതു വഴി ഊർജം കൂടുതൽ അനുഭവപ്പെടുകയും പാലിനോ പഞ്ചസാരയ്ക്കോ ഒപ്പം കഴിക്കുകവഴി തലവേദനയും മൈ​ഗ്രൈയ്നും പമ്പ കടക്കുമെന്നും റുജുത. ഭക്ഷണം കഴിച്ചു കഴിഞ്ഞ് പഴം കഴിക്കുകവഴി മലബന്ധം തടയാനാവും. ഇനി പഴം കൊണ്ടുണ്ടാക്കുന്ന മിൽക് ഷെയ്ക് വർക്കൗട്ടിനു ശേഷമുള്ള ഭക്ഷണമാക്കാമെന്നും റുജുത.