ചുട്ടെടുത്ത അരിപ്പത്തിരി, മീന്‍ പൊരിച്ചത്: ഭക്ഷണപ്രേമിയാണെങ്കില്‍ ഒരിക്കലും കാണരുത് ഈ വീഡിയോ

നിങ്ങള്‍ ഭക്ഷണ പ്രേമിയാണോ? എങ്കില്‍ ഒരിക്കലും കാണരുത് ഈ വീഡിയോ. അത്രയ്ക്ക് കൊതിപ്പിക്കുന്നതാണ് ആ കാഴ്ച. കോഴിക്കോട് ചന്ദ്രേട്ടന്റെ കടയിലെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ കഴിക്കാനെത്തിയതാണ് വിദേശ ഫുഡ് വേ്‌ളാഗര്‍ മാര്‍ക് വിന്‍സ്. അദ്ദേഹത്തിന്റെ ഇന്ത്യന്‍ ഫുഡ് സിരിസിന്റെ ഭാഗമായി പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ആറു ദിവസം കൊണ്ട് 10 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ചിരട്ട തീയില്‍ ചുട്ടെടുത്ത പത്തിരിയും കല്ലില്‍ പൊരിച്ചെടുത്ത അയലയും മീന്‍കറിയും കപ്പ- ചെറുപയര്‍ പുഴുക്കും മാര്‍ക്ക് ആസ്വദിച്ചു കഴിക്കുന്നത് വീഡിയോയില്‍ കാണാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented