കണ്ണൂരുകാരനായ സിജോ ചന്ദ്രന്‍ പത്തുവര്‍ഷമായി ഹോട്ടല്‍ മാനേജ്‌മെന്റ് ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫുഡ് പ്രസന്റേഷന്‍ ചിത്രങ്ങളിലൂടെ ഫോളോവേഴ്‌സിനെ സൃഷ്ടിക്കുകയാണ് സിജോ. യൂറോപ്പിലെ ഷെഫ് ആദം ജംഗിന് കീഴിലാണ് സിജോ ഫുഡ് പ്രസന്റഷന്‍ പഠിച്ചത്.

ഭക്ഷണം കഴിക്കാന്‍ താത്പര്യമില്ലാത്തവരെയും ഒറ്റനോട്ടത്തില്‍ അത് കഴിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഒരു നല്ല ഫുഡ് പ്രസന്റേഷന്റെ വിജയം എന്ന്  സിജോ പറയുന്നു. നിലവില്‍ കോവളം ലീലാ റാവിസിലെ ഹെഡ് ഷെഫ് ആണ് സിജോ ചന്ദ്രന്‍.