കുട്ടിക്കാലത്ത് അമ്മയെ പാചകത്തിന് സഹായിച്ചിരുന്നെങ്കിലും കല്യാണമൊക്കെ കഴിഞ്ഞ് കുഞ്ഞുങ്ങളൊക്കെയായി അവരൊക്കെ നല്ല പാചകക്കാരും ആയപ്പോള്‍ കൈവിട്ടുപോയ തന്റെ പാചകകല വീണ്ടും പൊടിതട്ടിയെടുക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. തന്റെ യൂട്യൂബ് ചാനലിലൂടെ ബാര്‍ബിക്യു പനീര്‍ ടിക്ക ഉണ്ടാക്കുന്ന രീതി പരിചയപ്പെടുത്തുകയാണ് കൃഷ്ണകുമാര്‍.