ചിക്കന്‍ ദോശ, മട്ടന്‍ ദോശ, മീന്‍ ദോശ, മുട്ട ദോശ, മള്‍ട്ടി ദോശ... പാലക്കാട് കോട്ടമൈതാനിക്ക് സമീപത്തെ 'സുരഭീസ് ബിരിയാണി മെസ്സി'ല്‍ വന്നാല്‍ 24 തരം ദോശകള്‍ കഴിക്കാം.
പേര് ബിരിയാണി ഹൗസെന്നാണെങ്കിലും ഇവിടെ ദോശയ്ക്കാണ് ഏറ്റവും ഡിമാന്റ്. ചിക്കന്‍, ബീഫ്, മട്ടന്‍, മുട്ട തുടങ്ങി നോണ്‍ ഐറ്റം ദോശയ്‌ക്കൊപ്പം ബീറ്റ്‌റൂട്ട്, കാരറ്റ്, ബീന്‍സ്, കോളി ഫ്‌ളവര്‍ തുടങ്ങി പച്ചക്കറികളിലും ഇവിടെ ദോശവൈവിധ്യം നിറയുന്നു.
അഞ്ച് തരത്തിലുള്ള ബിരിയാണി, അഞ്ച് തരം ഇഡ്ഡലി, മൂന്ന് തരം നെയ്‌ചോറ് എന്നിവയ്ക്കും ആവശ്യക്കാരേറെ.