വാന്‍ ഡീസലും ജോണ്‍ സീനയും നേര്‍ക്കുനേര്‍: ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 ന്റെ ടീസര്‍ പുറത്ത്

ലോകത്തിലേറ്റവുമധികം ആരാധകരുള്ള സിനിമാ സീരീസായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്സിന്റെ ഒന്‍പതാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വാന്‍ ഡീസലിനൊപ്പം ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പര്‍ താരം ജോണ്‍ സീനയും ചിത്രത്തിലെത്തുന്നുണ്ട്.

ജസ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഷേല്‍ റോഡ്രിഗസ്സും ഗിബ്‌സണും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. തീ പാറുന്ന റേസിങ്ങുകളാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്സ് സിനിമകളുടെ പ്രത്യേകതയെങ്കിലും ഒന്‍പതാം പതിപ്പിന്റെ ടീസറില്‍ അത്തരത്തിലുള്ള രംഗങ്ങളില്ല എന്നത് ശ്രദ്ധേയമാണ്.

ടീസറിലില്ലെങ്കിലും ജോണ്‍ സീനയുടെ സാന്നിധ്യം ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. സീനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം വൈറലാണ്.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6 ന് ശേഷം ആറുവര്‍ഷത്തെ ഇടവേളയെടുത്താണ് ജസ്റ്റിന്‍ ലിന്‍ ഒന്‍പതാം സിരീസ് ഒരുക്കുന്നത്. മേയ് 22 നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented