തായ്വാൻ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ യു.എസ്. സന്ദർശനത്തിനുപിന്നാലെ തായ്‌വാൻ കടലിടുക്കിൽ പ്രകോപനം കടുപ്പിച്ചിരിക്കുകയാണ് ചൈന. 2022 ഓഗസ്റ്റിൽ അമേരിക്കയുടെ മുൻ ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിനു പിന്നാലെയാണ് ഇതിനു മുമ്പ് ചൈന പ്രകോപനം കടുപ്പിച്ചത്. യുദ്ധസമാനമായ സൈനിക ഒരുക്കങ്ങളാണ് നടന്നത്. സൈനികാഭ്യാസത്തിന്റെ മൂന്നാംദിവസം നടന്ന ശക്തിപ്രകടനത്തിൽ 12 യുദ്ധക്കപ്പലുകളും 71 യുദ്ധവിമാനങ്ങളുമാണ് ചൈന വിന്യസിച്ചതെന്ന് തായ് പ്രതിരോധമന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി. ഏറ്റുമുട്ടലിന് സജ്ജമാണെന്ന് ചൈനീസ് സേന പ്രതികരിച്ചു. അതിനിടെ, തയ്‍വാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എസിന്റെ മിസൈൽപ്രതിരോധസംവിധാനമടങ്ങിയ യുദ്ധക്കപ്പലായ യു.എസ്.എസ്. മിലിയസ് ദക്ഷിണചൈനാകടലിലെത്തിയത് കടുത്ത ആശങ്കകൾക്കിടയാക്കിയിരിക്കുകയാണ്. 2022 ഓഗസ്റ്റിൽ, ചൈനയുടെ ഇരുപതിലധികം സൈനിക വിമാനങ്ങളാണ് അന്ന് തായ്വാന്റെ ആകാശത്ത് വട്ടമിട്ടുപറന്നത്. ചൈനയുടെ തെക്ക് കിഴക്കുഭാഗത്ത് സൗത്ത് ചൈന കടലിൽ സ്ഥിതിചെയ്യുന്ന ഈ ചെറുദ്വീപിനോട് അവര്‍ക്കെന്താണ് ഇത്ര ശത്രുത? അമേരിക്കയ്ക്ക് ഇവിടെ എന്താണ് കാര്യം?
Content Highlights: China- Taiwan Tensions
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..