ഇ.ഡി എന്നറിയപ്പെടുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സര്‍ക്കാരിന്റെ ഉപകരണമായി മാറുന്നുണ്ടോ എന്ന ചോദ്യം സമീപകാലത്ത് സജീവമാണ്. അതിനെ സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും കാര്‍ത്തി ചിദംബരവും അടക്കം പ്രതിപക്ഷ നേതാക്കല്‍ പലതവണ ഇഡിയുടെ അന്വേഷണ വലയത്തില്‍ പെട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും അറസ്റ്റ് ചെയ്തപ്പോഴാണ് അവസാനം നമ്മള്‍ ആ പേര് കേട്ടത്.
2022 ജൂലായില്‍ ഇ.ഡിയുടെ അധികാര പരിധിയെയും കള്ളപ്പണനിരോധന നിയമത്തെയും ശരിവച്ചുകൊണ്ട് സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെടുന്ന കുറ്റകൃത്യങ്ങള്‍ രാജ്യ സുരക്ഷയെ പോലും വെല്ലുവിളിക്കാനുതകുന്ന അതീവ ഗുരുതര കുറ്റകൃത്യമാണെന്നും അതിനാല്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരം ഇ.ഡിയ്ക്ക് വിശാല അധികാരങ്ങള്‍ ശരിവച്ചുകൊണ്ടായിരുന്നു ആ വിധി. എന്നാല്‍, ഈ വിധി പുനപരിശോധിക്കേണ്ടതുണ്ടെന്നാണ് ഓഗസ്റ്റ് 25 ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.
സി.ബി.ഐ, ഐ.ടി. എന്‍.ഐ.എ, ഇ.ഡി എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എല്ലാം തന്നെ അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നുമുണ്ട്. എന്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്? എന്തൊക്കെയാണ് ഇ.ഡിയുടെ വിശാല അധികാരങ്ങള്‍?
Content Highlights: Powers of Enforcement Directorate, ED Raild in India
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..