കൊളീജിയം സംവിധാനത്തിനും ജുഡീഷ്യറിക്കും എതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ടിരുന്ന കിരണ്‍ റിജിജുവിന് കേന്ദ്ര നിയമമന്ത്രി സ്ഥാനം നഷ്ടമായി. ഈ സാഹചര്യത്തില്‍ എന്താണ് കൊളീജിയം?, റിജിജു കൊളീജിയത്തിനെതിരെ എന്താണ് പറഞ്ഞത്?, കേന്ദ്രസര്‍ക്കാരിന് കൊളീജിയം സംവിധാനത്തോടുള്ള സമീപനമെന്താണ്? തുടങ്ങിയ കാര്യങ്ങള്‍ അറിയാം. കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രം വൈകുന്നു എന്ന് സുപ്രീം കോടതി കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചതാണ്. കൊളീജിയത്തിന്റെ പോരായ്മകളെ ചൂണ്ടിക്കാട്ടി റിജിജു പലതവണ രംഗത്തു വന്നതും ഇക്കാലത്താണ്.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം പരിഗണിക്കേണ്ട പേരുകള്‍ തയ്യാറാക്കാന്‍ ഒരു സമിതി വേണമെന്നും അതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഈ സമിതി ശുപാര്‍ശ ചെയ്യുന്ന പേരുകളാവണം കൊളീജിയം പരിഗണിക്കേണ്ടത് എന്നാണ കേന്ദ്രം പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കിരണ്‍ റിജിജു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തെഴുതുകയും ചെയ്തിരുന്നു.
Content Highlights: collegium , Indian system, judges, criticism
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..