ഭീമാകാരനായ മഞ്ഞുമനുഷ്യനോ അതോ കെട്ടുകഥകളിലെ ഭീകരജീവിയോ?‌ എന്താണ് യതി! | Aarkkariyam - 4


1 min read
Read later
Print
Share

ഏഷ്യന്‍ പ്രവിശ്യകളിലെ മഞ്ഞുമൂടിയ മലനിരകളില്‍ ജീവിക്കുന്നു എന്ന് കരുതപ്പെടുന്ന ഭീമാകാരനായ മഞ്ഞുമനുഷ്യന്‍, അതാണ് യതി. യതി ഒരു മിത്ത് അല്ല എന്നും ഹിമാലയത്തില്‍ ഇപ്പോഴും യതി ജീവിക്കുന്നുണ്ട് എന്നും ഹിമാചല്‍, തിബറ്റന്‍, നേപ്പാള്‍ മേഖലകളിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. മനുഷ്യന് ചെന്നെത്താന്‍ കഴിയാത്തതോ മനുഷ്യന്‍ അധികം യാത്ര ചെയ്യാത്തതോ ആയ മഞ്ഞുമലകളിലാണ് യതി ജീവിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഗവേഷകര്‍ യതിയെപ്പറ്റിയുള്ള കഥകളൊക്കെ വെറും കെട്ടുകഥകളായി തള്ളിക്കളയുന്നു.

ഒരു നാടോടിക്കഥയിലെ കഥാപാത്രം എന്നതിനപ്പുറം മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ഹിമാലയത്തിലെ അസംഘ്യം പര്‍വതശിഖരങ്ങളിലെവിടെയോ യതി മറഞ്ഞിരിക്കുന്നതായും വഴിതെറ്റിയെത്തുന്ന പര്‍വ്വതാരോഹകര്‍ക്ക് മുന്നില്‍ മരണത്തിന്റെ ദൂതനായോ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താനെത്തുന്ന സഹായിയായോ യതി എന്ന മഞ്ഞുമനുഷ്യന്‍ വന്നുപെട്ടേക്കാം എന്നുമാണ് ഇപ്പോഴും ഒരകൂട്ടം ആളുകള്‍ വിശ്വസിക്കുന്നത്. സത്യത്തില്‍ യതി ജീവിച്ചിരിപ്പുണ്ടോ? യതി എന്ന ഹിമമനുഷ്യനുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകള്‍ എന്തെങ്കിലും ലഭ്യമാണോ? കഥകള്‍ക്കപ്പുറം എന്താണ് യതി?


Content Highlights: Yeti, himalaya, snowman, indian foklores, asian beasts, aarkkariyam, himalayan bears, big foot

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented