സ്വന്തം പട്ടാളമില്ല. സ്വന്തമായി കറന്‍സിയില്ല. സ്വന്തം ഭാഷയുമില്ല. യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യം ലിച്ചെന്‍സ്‌റ്റൈന്റെ കാര്യം ഇങ്ങനെയൊക്കെയാണ്. കേവലം 25 കിലോമീറ്റര്‍ നീളവും ആറ് കിലോമീറ്റര്‍ വീതിയിലുമായി ആല്‍പ്‌സ് പര്‍വതനിരയ്ക്കിടയില്‍ മാത്രമായി ഒതുങ്ങുന്ന ഏക രാജ്യം. ആകെ ജനസംഖ്യ 38,000 മാത്രം. അതില്‍ 70 ശതമാനവും കുടിയേറ്റക്കാരാണ് എന്ന് സാങ്കേതികമായി പറയാം. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഒന്ന്.
പെര്‍ കാപിറ്റ ജിഡിപി പ്രകാരം ലോകത്ത് രണ്ടാം സ്ഥാനം. എന്നാല്‍ ആകെ രണ്ടേ രണ്ട് കോടീശ്വരന്മാരെ അവിടെ ഉള്ളൂ. ഒന്ന് രാജ്യം ഭരിക്കുന്ന രാജാവും പിന്നെ കൃത്രിമ പല്ല് വിറ്റ് കാശുകാരനായ മറ്റൊരാളും. യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും ഓസ്ട്രിയക്കും മധ്യേ ഒരു പൊട്ടുപോലെ മാപ്പില്‍ കാണാം ലിച്ചെന്‍സ്റ്റൈന്‍. ഒരു ജയിലുണ്ടെങ്കിലും ജയില്‍പുള്ളികള്‍ വല്ലപ്പോഴും ഒന്ന് വന്നാലായി. കുറ്റകൃത്യങ്ങള്‍ നന്നേകുറവ്. എയര്‍പോര്‍ട്ടും എംബസിയുമില്ലാത്ത ലോകത്തെ രണ്ട് രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ലിച്ചെന്‍സ്‌റ്റൈന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..