ഐപിഎല്ലിന്റെ പതിനഞ്ചാം സീസണും അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കാന്‍ പോന്ന ഒരുപിടി താരങ്ങള്‍ ഇത്തവണയും ടൂര്‍ണമെന്റിന്റെ കണ്ടെത്തലായി. ഐപിഎല്ലിനെ കുറിച്ച് ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് പറഞ്ഞത് പോലെ മൂന്ന് ഇന്ത്യന്‍ ടീമിനെയെങ്കിലും പ്രഖ്യാപിക്കാന്‍ കഴിയുന്നത്ര പ്രതിഭകളുണ്ട് ടൂര്‍ണമെന്റില്‍ അണിനിരന്ന യുവതാരങ്ങളില്‍. രണ്ട് ടീമുകള്‍ കൂടി ഐപിഎല്ലിലേക്ക് പുതിയതായി എത്തിയപ്പോള്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരവും ലഭിച്ചു. കൃത്യമായി രാകിമിനുക്കിയെടുത്ത് അവസരങ്ങള്‍ നല്‍കിയാല്‍ നാളെ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലാകാന്‍ പോന്ന പ്രതിഭകള്‍ ഓരോ ടീമിലുമുണ്ട്. എന്നാല്‍ ഒറ്റ സീസണിലെ പ്രതിഭാസങ്ങളായി ഒതുങ്ങിപ്പോകുന്നവരേയും നമ്മള്‍ കണ്ടിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഭാഗമാകുമ്പോള്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന അനുഭവസമ്പത്ത് വളരെ വലുതാണ്. ലോകോത്തര താരങ്ങള്‍ക്കൊപ്പം പ്രീസീസണ്‍ മുതല്‍ തുടങ്ങി മൂന്ന് മാസം വരെയാണ് താരങ്ങള്‍ക്ക് ചിലവഴിക്കാന്‍ അവസരം ലഭിക്കുന്നത്.
നിറഞ്ഞ് കവിഞ്ഞ ഗ്യാലറികളിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതും വലിയ അനുഭവമാണ്. ഐപിഎല്ലില്‍ നടത്തുന്ന മികച്ച പ്രകടനങ്ങള്‍ കൊണ്ട് മാത്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനും നീണ്ടകാലത്തെ കരിയര്‍ കെട്ടിപ്പടുക്കാനും കഴിയില്ല എന്നതും നിരവധി താരങ്ങളുടെ കഴിഞ്ഞുപോയ സീസണുകളിലെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഐപിഎല്ലില്‍ ലഭിക്കുന്ന സാഹചര്യം വ്യത്യസ്തമാണ്. ഈ അനുഭവസമ്പത്ത് രഞ്ജി ട്രോഫിയിലും മറ്റ് ഡൊമസ്റ്റിക് ടൂര്‍ണമെന്റുകളിലും ഉപയോഗിച്ച് കൂടുതല്‍ സ്വയം മെച്ചപ്പെടുകയെന്നതാണ് താരങ്ങള്‍ ചെയ്യേണ്ടത്. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ഒരിക്കല്‍ സൂചിപ്പിച്ചതുപോലെ ഐപിഎല്‍ പ്രകടനം വിലയിരുത്തി ഇന്ത്യന്‍ ടീമില്‍ കളിപ്പിച്ചല്ല ഒരു താരത്തെ പരീക്ഷിക്കേണ്ടത്. അതിന് രഞ്ജി ട്രോഫി കളിക്കാനും താരത്തിന്റെ റോള്‍ എന്താണെന്ന് കൃത്യമായി നിര്‍ദേശം നല്‍കുകയുമാണ് വേണ്ടത്. അവിടെയാണ് ഓരോ താരവും സ്വന്തം കഴിവ് മെച്ചപ്പെടുത്തേണ്ടത്. ഭാവി വാഗ്ദാനങ്ങള്‍ എന്ന് നിസംശയം പറയാവുന്ന താരങ്ങള്‍ ഈ സീസണിലും ഉണ്ട്.
Content Highlights: IPL, IPL 2022, mohsin khan, rajat patidar, yash dayal, abhishek sharma, umran malik
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..