ബി.ജെ.പി സെറ്റ് ചെയ്ത ഗെയിംപ്ലാനിൽ, ചവിട്ടിനിൽക്കുന്ന മണ്ണ് വരെ ഇളകിപ്പോയ ശിവസേനയെന്ന പാർട്ടിയുടെ കഥയാണിത്. 30 വർഷക്കാലം ഒരുമിച്ചുണ്ടായിരുന്ന ബി.ജെ.പിയും ശിവസേനയും 2019-ൽ വേർപിരിയുന്നത് മുഖ്യമന്ത്രിപദത്തെച്ചൊല്ലിയാണ്. അന്ന് കൂടുതൽ സീറ്റ് കിട്ടിയ ബിജെപി സർക്കാരുണ്ടാക്കി.
പക്ഷേ ആ സർക്കാരിന് ആയുസ്സ് 80 മണിക്കൂറായിരുന്നു. പിന്നാലെ ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്ന് മഹാ വികാസ് അഘാഡി എന്ന പുതിയ സഖ്യത്തിന് കീഴിൽ സർക്കാർ രൂപീകരിച്ചു, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. ബി.ജെ.പി പുറത്തുമായി.
എന്നാൽ, രണ്ടര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം അതിനാടകീയമായി ഉദ്ദവിന് താഴെയിറങ്ങേണ്ടി വന്നു. അതിന് കാരണമായതോ ശിവസേനയിൽ രണ്ടാമനായ ഏക്‌നാഥ് ഷിൻഡെയും. മറാത്താവികാരമുയർത്തി മഹാരാഷ്ട്രയുടെ മണ്ണിൽ വളർന്ന ശിവസേനയെ കാത്തിരുന്ന് അവസരം നോക്കിയാണ് ബി.ജെ.പി കടയ്ക്കൽ വെട്ടിയത്.
Content Highlights: Maharashtra political crisis, Shiv Sena
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..